പാ​ലാ: എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ഡി​ഗ്രി വി​ഭാ​ഗ​ത്തി​ല്‍ 29 റാ​ങ്കു​ക​ളും ഒ​രു എ​സ് ഗ്രേ​ഡും 51 എ ​പ്ല​സു​ക​ളും 41 എ ​ഗ്രേ​ഡു​ക​ളും നേ​ടി മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ പാ​ലാ അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ലെ മി​ടു​ക്കി​ക​ള്‍​ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം.

ഇ​ന്ന​ലെ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ടോ​പ്പേ​ഴ്സ് ഡേയി​ല്‍ എ​ന്‍​എ​സി​ഐ​എ​ന്‍ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​കെ.​എ​ന്‍. രാ​ഘ​വ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. പു​തി​യ മാ​റ്റ​ങ്ങ​ളെ ഉ​ള്‍​ക്കൊ​ള്ളാ​നും ജീ​വി​ത​ത്തി​ന്‍റെ ശീ​ത​ള​ഛാ​യ​ക​ളി​ല്‍​നി​ന്ന് പു​റ​ത്തു​വ​ന്ന് മി​ക​ച്ച നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്കു​വാ​നും ഉത്സാ​ഹി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം വി​ദ്യാ​ര്‍​ഥി​നി​ക​ളെ ഉ​ദ്‌​ബോ​ധി​പ്പിച്ചു.

കോ​ള​ജ് മാ​നേ​ജ​ര്‍ റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി സി​ന്‍​ഡി​ക്ക​റ്റ് മെം​ബ​ര്‍ ഡോ. ​ജോ​ജി അ​ല​ക്‌​സ്, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​മി​നി​മോ​ള്‍ മാ​ത്യു, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​മ​ഞ്ജു എ​ലി​സ​ബ​ത്ത് കു​രു​വി​ള, മ​ഞ്ജു ജോ​സ്, കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​കുര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.