വിക്ടോറിയൻ സര്‍ക്കാര്‍ പ്രതിനിധി സംഘം ഓര്‍ത്തഡോക്സ് സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി
1565173
Thursday, June 5, 2025 11:55 PM IST
കോട്ടയം: ഓസ്ട്രേലിയയിലെ വിക്ടോറിയയില്നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധി സംഘം ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി.
വിക്ടോറിയന്‍ സര്‍ക്കാരിലെ സഹമന്ത്രി ഷീന വാട്ട്, ഗവണ്മെന്റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസ് എന്നിവരാണ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചത്.
ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത, അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് റമ്പാന് എന്നിവര്‍ ചേര്‍ന്ന് സര്‍ക്കാര്‍ സംഘത്തെ സ്വീകരിച്ചു. ഓസ്ട്രേലിയ സന്ദര്‍ശനവേളയില്‍ പാര്‍ലമെന്റിലേക്ക് സര്‍ക്കാര്‍ സംഘം കാതോലിക്കാബാവായെ ക്ഷണിച്ചു.