ലാപ്ടോപ്പ് വിതരണം ചെയ്തു
1565109
Thursday, June 5, 2025 7:17 AM IST
ചങ്ങനാശേരി: ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃക്കൊടിത്താനം ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലാപ്ടോപ് വിതരണം ചെയ്തു. ആറ് ലക്ഷം രൂപ വകയിരുത്തി 12 ലാപ് ടോപ്പുകളാണ് നല്‍കിയത്.
ലാപ്ടോപ് വിതരണം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത് ഉദ്ഘാടനം ചെയ്തു. തൃക്കൊടിത്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ എ. സജീന, ഹെഡ്മിസ്ട്രസ് ആര്.എസ്. രാജി, വി.കെ. സുനില്‍കുമാര്‍, അനിതാ ഓമനക്കുട്ടന് എന്നിവര്‍ പ്രസംഗിച്ചു.