സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന്
1564917
Thursday, June 5, 2025 5:06 AM IST
പൂവരണി: എസ്എംവൈഎം പാലാ രൂപതയും മാര്‍ സ്ലീവാ മെഡിസിറ്റിയും ചേര്‍ന്ന് പൂവരണി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി പിഎഫ്ടി, ബ്ലഡ് ഗ്രൂപ്പിംഗ്, ഫൈബ്രോ സ്കാന്‍ എന്നീ ക്യാമ്പുകള്‍ നടത്തും. ഇന്നു രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 1.30 വരെ പൂവരണി പള്ളി പാരിഷ് ഹാളിലാണ് ക്യാമ്പ്. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ പള്‍മണറി മെഡിസിന്, ഗാസ്ട്രോ എന്ററോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. ഫോൺ: 6282121879, 94461 87648.
സൗജന്യ നേത്രചികിത്സാ ക്യാമ്പ്
പൈക: ലയൺസ് ക്ലബ് പൈക സെൻട്രലിന്റെയും ഫാത്തിമ കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നാളെ രാവിലെ 9.30ന് പൈക സെന്റ് ജോസഫ് പാരീഷ് ഹാളിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടക്കും. പാലാ സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഫാ. മാത്യു വാഴക്കാപ്പാറയിൽ മുഖ്യപ്രഭാഷണം നടത്തും.