മോഡൽ എംസിഎഫിന്റെ നിർമാണോദ്ഘാടനം നടത്തി
1565337
Friday, June 6, 2025 7:17 AM IST
അതിരമ്പുഴ: അജൈവ മാലിന്യങ്ങൾ ശേഖരിച്ച് വേർതിരിച്ചു സംസ്കരിക്കുന്നതിനാവശ്യമായ ആധുനിക സൗകര്യങ്ങളോടു കൂടിയ മാതൃകാ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ (മോഡൽ എംസിഎഫ്) നിർമാണോദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു. ചടങ്ങിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയിംസ് കുര്യൻ, അന്നമ്മ മാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി സജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഹരിപ്രകാശ്, ജയിംസ് തോമസ്, ഫസീന സുധീർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, മെംബർമാരായ അശ്വതിമോൾ കെ.എ., ജോഷി ഇലഞ്ഞിയിൽ, സെക്രട്ടറി നിസി ജോൺ എന്നിവർ പ്രസംഗിച്ചു.