മി​ഠാ​യി​ക്കു​ന്നം: അ​യ്യ​ന്‍​കോ​വി​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പം തൂ​മ്പു​ങ്ക​ല്‍ താ​ഴ​ത്ത് അ​രു​ണ്‍​കു​മാ​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്നു. ബു​ധ​നാ​ഴ്ച പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെത്തുടർന്നാണ് കി​ണ​ര്‍ ഇ​ടി​ഞ്ഞുതാ​ഴ്ന്ന​ത്. കി​ണ​റ്റി​ല്‍നി​ന്നും വെ​ള്ളം പ​മ്പ് ചെ​യ്യാ​ന്‍ സ്ഥാ​പി​ച്ചി​രു​ന്ന മോ​ട്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് താ​ണ​ത്.

കി​ണ​റി​നു ചു​റ്റും വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഏ​ക​ദേ​ശം 14 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള ​കി​ണ​റ്റി​ലെ വെ​ള്ള​മാ​ണ് വീ​ട്ടാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. മ​ണ്ണ് ഉ​ള്‍​പ്പെ​ടെ ഇ​ടി​ഞ്ഞുതാ​ഴ്ന്ന​തോ​ടെ കി​ണ​റ്റി​ലെ വെ​ള്ളം മ​ലി​ന​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന് അ​രു​ണ്‍​കു​മാ​ര്‍ പ​റ​ഞ്ഞു.