ആഗോള താപനത്തിനെതിരേ പോരാടാന്‍ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ ടാക്സി ഡ്രൈവര്‍മാരും
1564919
Thursday, June 5, 2025 5:06 AM IST
പാറത്തോട്: ആഗോള താപനത്തിനെതിരേ പോരാടാന്‍ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ ടാക്സി ഡ്രൈവര്‍മാരും ഒത്തുചേരുന്നു.
തങ്ങളുടെ ജീവിതമാർഗ മായി വാഹനങ്ങള്‍ ഓടിക്കേണ്ടി വരുന്നവരാണ് ടാക്സി ഡ്രൈവര്‍മാര്‍. ഇതുമൂലമുണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ബഹിര്‍ഗമനത്തെ ഒരു പരിധിവരെ പരിഹരിക്കാന്‍ ഫലവൃക്ഷത്തൈകളും പച്ചക്കറിത്തൈകളും വച്ചുപിടിപ്പിക്കുന്നതിലൂടെ സാധിക്കും. അതിനാലാണ് പാറത്തോട്ടിലെ ടാക്സി ഡ്രൈവര്‍മാര്‍ക്കു പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൈകള്‍ വിതരണം ചെയ്യുന്നതെന്നും ആഗോള താപനം നേരിടാനുള്ള പോരാട്ടത്തില്‍ ഇന്ഫാമിനൊപ്പം ഇവരും പങ്കാളികളാകുകയാണെന്നും ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.