കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല ഹൈവേയിലെ ടാറിംഗിന് വിള്ളൽ
1564921
Thursday, June 5, 2025 5:06 AM IST
തിടനാട്: കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല ഹൈവേയിൽ തിടനാട് എട്ടാംമൈൽ വളവിൽ രണ്ടിടങ്ങളിൽ റോഡിൽ വിള്ളൽ വീണു. വാഹനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടസാധ്യതയേറെയാണ്. വാഹനം ബ്രേക്ക് ചെയ്യുമ്പോൾ നിരങ്ങിനീങ്ങി അപകടമുണ്ടാകാൻ സാധ്യതയേറെയാണ്.
അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകവേദി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടോമിച്ചൻ ഐക്കര ആവശ്യപ്പെട്ടു.