ജനകീയ വികസനസമിതി
1565335
Friday, June 6, 2025 7:17 AM IST
ഏറ്റുമാനൂര്‍: ജനകീയ വികസനസമിതിയുടെ മൂന്നാം വാര്‍ഷികവും എസ്.പി. പിള്ളയുടെ 40-ാം ചരമ വാര്‍ഷിക ദിനാചരണവും 11ന് ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനു വാര്‍ഷിക യോഗം. മൂന്നിനു ജില്ലയില്‍നിന്നുള്ള ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ പഞ്ചാരിമേള മത്സരം. 4.15നു ചേരുന്ന സമാപന സമ്മേളനം മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യാതിഥിയായിരിക്കും.
ജനകീയ വികസനസമിതിയുടെ പ്രഥമ എസ്.പി. പിള്ള പുരസ്കാരം ജയരാജ് വാര്യര്‍ക്ക് നല്‍കും. സംവിധായകന് ജോഷി മാത്യുവിനെ ആദരിക്കും. അമ്മ വൈസ് പ്രസിഡന്റ് ജയന് ചേര്‍ത്തല, ആത്മ വൈസ് പ്രസിഡന്റ് മോഹന്‍ ഐരൂര്‍, ചങ്ങമ്പുഴ ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഉന്നത വിജയം നേടിയ 15 വിദ്യാര്‍ഥികളെ ആദരിക്കും.
പത്രസമ്മേളനത്തില്‍ ജനകീയ വികസനസമിതി പ്രസിഡന്റ് ബി. രാജീവ്, സെക്രട്ടറി മോഹന്‍കുമാര്‍ മംഗലത്ത്, വൈസ് പ്രസിഡന്റ് രാജു ഇമ്മാനുവല്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ വി.എം. തോമസ് വേമ്പനി, പ്രിയ ബിജോയ് എന്നിവര്‍ പങ്കെടുത്തു.