കു​റ​വി​ല​ങ്ങാ​ട്: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ​രി​കി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് ബാ​പ്പു​ജി സ്വാ​ശ്ര​യ​സം​ഘം. പ​ള്ളി​ത്താ​ഴെ-​മു​ണ്ട​ൻ​വ​ര​മ്പ് റോ​ഡ​രി​ക​ലാ​ണ് ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും ചെ​ടി​ക​ളും ന​ട്ട് സം​ഘം ശ്ര​ദ്ധ നേ​ടു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചെ​ടി​ക​ൾ പൂ​ന്തോ​പ്പ് എ​ന്ന പേ​രി​ൽ ന​ട്ടു​വ​ള​ർ​ത്തി. ര​ണ്ടാം ഘ​ട്ട​ത്തി​ൽ മാ​ന്തോ​പ്പ് എ​ന്ന പേ​രി​ൽ വി​വി​ധ​യി​നം മാ​വു​ക​ൾ ന​ട്ടു​വ​ള​ർ​ത്തി. ഈ ​വ​ർ​ഷം വ്യ​ത്യ​സ്ത​യി​നം പേ​രത്തൈ​ക​ൾ പേ​ര​മ​രം പ​ദ്ധ​തി എ​ന്ന പേ​രി​ൽ ന​ട്ടു​വ​ള​ർ​ത്തു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടു.

പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലാ​ണ് സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. ഷൈ​ജു പാ​വു​ത്തി​യേ​ൽ പ്ര​സി​ഡ​ന്‍റും ബോ​ബി​ച്ച​ൻ നി​ധീ​രി സെ​ക്ര​ട്ട​റി​യു​മാ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.