രാ​മ​പു​രം: പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ കു​റി​ഞ്ഞി​ക്ക് സ​മീ​പം ചൂ​ര​പ്പ​ട്ട വ​ള​വി​നും കു​ഴി​വേ​ലി വ​ള​വി​നും ഇ​ട​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഓ​ട​യി​ലേ​യ്ക്ക് വീ​ണ് യു​വ​തി മ​രി​ച്ചു.

ആ​ർ​പ്പൂ​ക്ക​ര ക​രി​പ്പൂ​ത്ത​ട്ട് കൊ​ട്ടാ​ര​ത്തി​ൽ ജോ​സ്‌​ന(37) യാ​ണ് മ​രി​ച്ച​ത്. ഡ്രൈ​വ​ര്‍ അ​യ്മ​നം ചി​ദം​ബ​രം വീ​ട്ടി​ൽ ര​ഞ്‌​ജി​ത്ത്(35), ആ​ർ​പ്പൂ​ക്ക​ര കു​ന്നു​കാ​ല​യി​ൽ നീ​തു സ​നീ​ഷ് (36), വാ​ഹ​ന ഉ​ട​മ കാ​ണ​ക്കാ​രി എ​സ്ബി​ഐ​ക്ക് സ​മീ​പം മാ​ലി​പ്പ​റ​മ്പ് വീ​ട്ടി​ൽ ജോ​ജോ (32) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ തൊ​ടു​പു​ഴ​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഡ്രൈ​വ​റ​ട​ക്കം നാ​ല് പേ​രാ​ണ് വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. നീ​തു​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ഐ​സി​യു​വി​ലാ​ണ്.

തൊ​ടു​പു​ഴ ഭാ​ഗ​ത്തു​നി​ന്നു പാ​ലാ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ റോ​ഡി​ന് സൈ​ഡി​ലെ ഓ​ട​യി​ലേ​യ്ക്ക് വീ​ണ് ഓ​ട​യി​ലൂ​ടെ 100 മീ​റ്റ​റോ​ളം തെ​ന്നി ഇ​ടി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കാ​ര്‍ പു​റ​ത്തെ​ടു​ത്ത ശേ​ഷ​മാ​ണ് കാ​റി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ജോ​സ്‌​ന​യെ പു​റ​ത്തേ​യ്ക്ക് എ​ടു​ത്ത​ത്. നാ​ലു​പേ​രും മെ​ഡി​ക്ക​ൽ റെ​പ്ര​സെ​ൻ​റേ​റ്റീ​വ്മാ​രാ​ണ്. പ്ര​വി​ത്താ​ന​ത്തും തൊ​ടു​പു​ഴ​യി​ലു​മു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ക​ഴി​ഞ്ഞ​തി​ന് ശേ​ഷം തി​രി​കെ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.