ടേക്ക് എ ബ്രേക്ക് പൂട്ടിയതിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്
1565105
Thursday, June 5, 2025 7:17 AM IST
ചങ്ങനാശേരി: 50 ലക്ഷത്തോളം രൂപ ചെലവഴിച്ച് പെരുന്ന ബസ്സ്റ്റാന്‍ഡില്‍ നഗരസഭ നിര്‍മിച്ച ടേക്ക് എ ബ്രേക്ക് അടച്ചുപൂട്ടി ജനങ്ങളെ ദുരിതത്തിലാക്കിയ നഗരസഭയുടെ ജനവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു നാലിന് പെരുന്ന ബസ് സ്റ്റാന്‍ഡിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നു നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ഡെന്നീസ് ജോസഫ് അറിയിച്ചു.