ഭൂമിത്രസേനാ ക്ലബ്ബിനുള്ള അവാർഡ് കുമരകം ഗവ. എച്ച്എസ്എസിന്
1565334
Friday, June 6, 2025 7:17 AM IST
കുമരകം: കഴിഞ്ഞ വർഷത്തെ മികച്ച ഭൂമിത്ര സേന ക്ലബ്ബിനുള്ള ഹയർ സെക്കൻഡറി വിഭാഗം അവാർഡ് കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. മികച്ച പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് കേരളത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ക്ലബ്ബുകളെയാണ് തെരഞ്ഞെടുക്കുന്നത്.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഐ.ബി. സതീഷ് എംഎൽഎ മികച്ച ക്ലബ്ബുകൾക്ക് അവാർഡ് വിതരണം ചെയ്തു. വിഎച്ച്എസ്എസ് വിഭാഗം ബയോളജി അധ്യാപിക ജി. ജയ, വിദ്യാർഥി കോ-ഓർഡിനേറ്റർ സാജൻ ജോർജ്, പ്രിൻസിപ്പൽ എം.എസ്. ബിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികൾ മുന്നേറുന്നത്.