ചെ​മ്മ​ല​മ​റ്റം: പ​ന്ത്ര​ണ്ട് ശ്ലീ​ഹ​ൻ​മാ​രു​ടെ പ​ള്ളി​യി​ൽ വി​ശു​ദ്ധ ശ്ലീ​ഹ​ന്മാ​രു​ടെ തി​രു​നാ​ൾ തു​ട​ങ്ങി. ഒ​ൻ​പ​തി​നു സ​മാ​പി​ക്കും. തി​രു​നാ​ളി​നൊ​രു​ക്ക​മാ​യി പ​ത്ത് ദി​വ​സ​ത്തെ നൊ​വേ​ന ആ​രം​ഭി​ച്ചു.
നാ​ളെ രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​പ​റ​മ്പി​ൽ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജേ​ക്ക​ബ് ക​ടു​തോ​ടി​ൽ, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, നെ​യ്യ​പ്പം​നേ​ർ​ച്ച. തു​ട​ർ​ന്ന് നാ​ട​കം.

ഏ​ഴി​നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​റാ​സ കു​ർ​ബാ​ന. ഫാ. ​ജോ​സ​ഫ് നി​ര​വ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​സ​ഫ് വെ​ട്ടു​ക​ല്ലും​പു​റ​ത്ത്, ഫാ. ​മാ​ത്യു തെ​രു​വ​ൻ​കു​ന്നേ​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പെ​ട്ട​പ്പു​ഴ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​കാ​ശ​വി​സ്മ​യം. 7.30ന് ​ഇ​ട​വ​ക​യി​ലെ നൂ​റി​ൽ​പ​രം ക​ലാ പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ക്കു​ന്ന ക​ലാ​സ​ന്ധ്യ. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ എ​ട്ടി​നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 7.30ന് ​ആ​ദ്യാ​ക്ഷ​രം കു​റി​ക്ക​ൽ. പ​ത്തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന. പ​ന്ത്ര​ണ്ട് വൈ​ദി​ക​ർ​ക്കൊ​പ്പം കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 12ന് ​പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് അ​പ്പ​വും മീ​നും നേ​ർ​ച്ച​സ​ദ്യ. ഒ​ൻ​പ​തി​നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

മു​ണ്ടു​പാ​ലം കു​രി​ശു​പ​ള്ളി​യി​ല്‍

പാ​ലാ: മു​ണ്ടു​പാ​ലം കു​രി​ശു​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ളി​ന് ളാ​ലം പ​ഴ​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍ കൊ​ടി​യേ​റ്റി. 13 വ​രെ ന​വ​നാ​ള്‍ നൊ​വേ​ന ന​ട​ത്തും. 13നാ​ണ് പ്ര​ധാ​ന തി​രു​നാ​ള്‍. ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ല​ദീ​ഞ്ഞും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും.