മണ്ണയ്ക്കനാട് സ്പെഷൽ സ്കൂളിൽ ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിക്കു തുടക്കം
1564923
Thursday, June 5, 2025 5:06 AM IST
കുറവിലങ്ങാട്: മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്ക് ഇനി ഡിജിറ്റൽ വിദ്യാഭ്യാസവും. വെർജ് ടാബ് ഉയോഗപ്പെടുത്തി ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിക്കാണ് തുടക്കമിട്ടത്.
പ്രവേശനോത്സവവേളയിൽ മോൻസ് ജോസഫ് എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഹോളിക്രോസ് അങ്കമാലി പ്രൊവിൻഷ്യാൾ സിസ്റ്റർ എൽസി ജോർജ് അധ്യക്ഷത വഹിച്ചു. ഹോളിക്രോസ് പള്ളി വികാരി ഫാ. തോമസ് പഴവക്കാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, മരങ്ങാട്ടുപിള്ളി പഞ്ചായത്തംഗം തുളസിദാസ്, സാന്താക്രൂസ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് എൽസി സക്കറിയ, സ്കൂൾ മാനേജർ സിസ്റ്റർ ഫബി ജോസഫ്, പിടിഎ പ്രസിഡന്റ് സുനിൽ സിറിയക്, പ്രിൻസിപ്പൽ സിസ്റ്റർ ബോബി പോൾ, ഡോ. ജിനോ എന്നിവർ പ്രസംഗിച്ചു.