കേരള എൻജിഒ യൂണിയൻ മിയാവാക്കി വനം രൂപപ്പെടുത്തുന്നു
1564915
Thursday, June 5, 2025 5:06 AM IST
കോട്ടയം: എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കളത്തൂർ ഗവ. യുപി സ്കൂളിൽ മിയാവാക്കി വനം രൂപപ്പെടുത്തുന്നു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ പരിപാടി ഉദ്ഘാടനം ചെയ്യും. കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി വൃക്ഷത്തൈ നടും. കോട്ടയം കളക്ടറേറ്റിൽ ജില്ലാ കളക്ടർ പരിസ്ഥിതിദിന പരിപാടികൾ ഉദ്ഘാടനം ചെയ്യും.