പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ട്ടോ​ണ​മ​സി​ല്‍ കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൊ​മേ​ഴ്‌​സ് ഫോ​റ​ത്തി​ന്‍റെ 2025-26 അ​ക്കാ​ദ​മി​ക് വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നടത്തി.

കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ഇ​ന്‍​ഡ​സ്ട്രീ​സ് കോ​ട്ട​യം സോ​ണി​ന്‍റെ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണും കേ​ള​ച്ച​ന്ദ്ര പൈ​പ്പ് ഇ​ന്‍​ഡ​സ്ട്രീ​സ് മാ​നേ​ജിം​ഗ് പാര്‍​ട്‌​ണ​റു​മാ​യ നി​കി​ത അ​ച്ചു തോ​മ​സ് ഉദ്ഘാടനം നി​ര്‍​വ​ഹിച്ചു.

ഫോ​റം പ്ര​സി​ഡ​ന്‍റ് ആ​ല്‍​ബി​ന്‍ ജ​യ​ന്‍ അധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജ​യിം​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​സാ​ല്‍​വി​ന്‍ കെ. ​തോ​മ​സ്, കൊ​മേ​ഴ്‌​സ് വ​കു​പ്പ​ധ്യ​ക്ഷ​ന്‍ ബോ​ബി സൈ​മ​ണ്‍, ഫോ​റം ഡ​യ​റ​ക്ട​ര്‍ അ​ല​ന്‍ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.