സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ പരിസ്ഥിതിപാഠങ്ങൾ ചുവർചിത്രങ്ങളിലൂടെ
1564929
Thursday, June 5, 2025 5:06 AM IST
മുണ്ടക്കയം: പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ചുവർ ചിത്രങ്ങളിലൂടെ പ്രൈമറിതലം മുതൽ വിദ്യാർഥികൾക്ക് പാഠ്യപദ്ധതിയായി നൽകി മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന്റെ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് തുടക്കമായി.
പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മത്തായി മണ്ണൂർവടക്കേതിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. തോമസ് നാലന്നടിയിൽ, സിസ്റ്റർ ജിജി പുല്ലത്തിൽ എഒ, വാർഡ് മെംബർ ലിസി ജിജി, ക്ലബ് കൺവീനർ സിന്ധു മോൾ കോശി എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികൾ ബൈപാസ് റോഡ് വൃത്തിയാക്കുകയും ബൈപാസിനോട് ചേർന്നുള്ള സ്കൂളിന്റെ മുൻവശത്ത് പൂന്തോട്ടം നട്ടുപിടിപ്പിക്കുകയും ചെയ്തു. മുണ്ടക്കയം പഞ്ചായത്തിലെ മികച്ച ഹരിത സ്വകാര്യ സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ട സെന്റ് ജോസഫ് സ്കൂളിൽ ഭക്ഷണത്തിലൂടെയും ജലത്തിലൂടെയും ശരീരത്തിലെത്തുന്ന പ്ലാസ്റ്റിക്കിനെ നിരോധിക്കുവാൻ പ്ലാസ്റ്റിക് ഫ്രീ ലഞ്ച് ഡേ, എക്കോബ്രിക്സ് നിർമാണം തുടങ്ങിയ വ്യത്യസ്തമായ പ്രവർത്തനങ്ങൾ ഈ വർഷം ആവിഷ്കരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചു.