മു​ണ്ട​ക്ക​യം: പൊ​ൻ​കു​ന്നം എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​ണ്ട​ക്ക​യം ഇ​ളം​പ്രാ​മ​ല​യ്ക്ക് സ​മീ​പം പൊ​തു​സ്ഥ​ല​ത്ത് ക​ഞ്ചാ​വു​ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​ടി ന​ശി​പ്പി​ച്ച എക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​ബി. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ന​ജീ​ബ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ കെ.​ആ​ർ. മ​ധു എ​ന്നി​വ​ർ റെ​യ്‌​ഡി​ൽ പ​ങ്കെ​ടു​ത്തു. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 9447927927, 9400069510, 9400069518, 9496499299 എ​ന്നീ ഫോ​ൺ ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് എ​ക്സൈ​സ് ഉദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.