പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
1565094
Thursday, June 5, 2025 7:06 AM IST
തലയോലപ്പറമ്പ്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി തലയോലപ്പറമ്പ് സ്വദേശിയായ 16 കാരിയെ പീഡിപ്പിച്ച കേസിൽ 22 കാരൻ പിടിയിൽ. തിരുവനന്തപുരം
വട്ടിയൂർകാവ് സ്വദേശി വിനീഷി(22)നെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം 16 കാരിയെ വിവാഹ വാഗ്ദാനം നല്കി വീട്ടിൽ എത്തിച്ച് കഴിഞ്ഞ ജനുവരി മുതൽ നിരവധി തവണ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ വിവരം പുറത്ത് പറയുമെന്നു പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.