വെളിച്ചമില്ലാത്തതു രക്ഷാപ്രവര്‍ത്തനത്തിനു തടസമായി
1565167
Thursday, June 5, 2025 11:55 PM IST
പള്ളിക്കത്തോട്: അപകടമുണ്ടായ ചല്ലോലി കുളത്തിന്റെ കരയില്‍ ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടെങ്കിലും തെരുവുവിളക്കില്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചതായി നാട്ടുകാര്‍. രാത്രി, പകല്‍ ഭേദമില്ലാതെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതും രണ്ടു റോഡുകള്‍ സംഗമിക്കുന്നതുമായ ഇവിടെ തെരുവു വിളക്കുകളില്ല. നേരത്തെയുണ്ടായിരുന്നത് നാളുകളായി പ്രവര്‍ത്തിക്കുന്നില്ല.
സമീപത്തെ പോസ്റ്റില്‍ ബള്ബുണ്ടെങ്കിലും പ്രകാശിച്ചിട്ട് മാസങ്ങളായെന്നും നാട്ടുകാര്‍ പറയുന്നു. വെളിച്ചമുണ്ടായിരുന്നുവെങ്കില് കഴിഞ്ഞദിവസം രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടത്താനും ജീവന് രക്ഷിക്കാനും കഴിയുമായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു.
സംഭവമറിഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ പലര്‍ക്കും വെളിച്ചത്തിന്റെ അഭാവത്തില്‍ തോട്ടിലും ഓടയിലും വീണു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.