ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പദ്ധതി ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷവും
1564916
Thursday, June 5, 2025 5:06 AM IST
പൂഞ്ഞാര്‍: പൂഞ്ഞാർ എൻജിനിയറിംഗ് കോളജിൽ കാമ്പസുകളെ വ്യവസായ യൂണിറ്റുകളുമായി ബന്ധിപ്പിക്കുന്നതിനായി ഐഎച്ച്ആര്‍ഡി വിഭാവനം ചെയ്തു നടത്തിവരുന്ന പദ്ധതിയായ ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാതല പരിസ്ഥിതി ദിനാഘോഷവും ഇന്നു വൈകുന്നേരം നാലിന് കോളജ് സെമിനാര്‍ ഹാളില്‍ നടത്തും.
മന്ത്രി വി.എന്‍. വാസവന് ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. വി.എ. അരുണ്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അഡ്വ. അക്ഷയ് ഹരി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു അത്യാലില്‍, വാര്‍ഡ് മെംബര്‍ സജി സിബി, ഹരിത കേരളം മിഷന് സംസ്ഥാന അസി. കോ-ഓര്‍ഡിനേറ്റര്‍ എസ്.യു. സഞ്ജീവ് തുടങ്ങിയവര്‍ പ്രസംഗിക്കും.