കാ​ഞ്ഞി​ര​പ്പ​ള്ളി: ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കാ​ഞ്ഞി​ര​പ്പ​ള​ളി മേ​രി​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ജ​നി​ച്ച ന​വ​ജാ​ത​ശി​ശു​ക്ക​ൾ​ക്ക് ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി. പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​മാ​യ ഒ​രു പു​തി​യ ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നാ​യി 2019ൽ ​ആ​രം​ഭി​ച്ച ത​ളി​ർ പ​ദ്ധ​തി​യു​ടെ നാ​ലാം ഘ​ട്ട​മാ​ണ് ഫ​ല​സ​മൃ​ദ്ധി എ​ന്ന പേ​രി​ൽ ഈ ​വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൂ​ടാ​തെ പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച വ്യ​ക്തി​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും വി​വി​ധ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. നെ​റ്റ് സീ​റോ കാ​ർ​ബ​ൺ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ൽ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സൗ​ക​ര്യ​വും സ​മ്മാ​ന​മാ​യി ഫ​ല​വൃ​ക്ഷ​ത്തൈ​യും ല​ഭ്യ​മാ​ക്കി. പേ​ര, പാ​ഷ​ൻ ഫ്രൂ​ട്ട്, ക​റു​വാ​പ്പ​ട്ട തു​ട​ങ്ങി​യ തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്‌​ഘാ​ട​നം ആ​ശു​പ​ത്രി ഫി​നാ​ൻ​ഷ്യ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​മാ​ർ​ട്ടി​ൻ മ​ണ്ണ​നാ​ൽ സി​എം​ഐ നി​ർ​വ​ഹി​ച്ചു. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​തോ​മ​സ് മ​തി​ല​ക​ത്ത് സി​എം​ഐ, ഫാ. ​സി​റി​ൾ ത​ളി​യ​ൻ സി​എം​ഐ, പാ​സ്റ്റ​റ​ൽ കെ​യ​ർ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഫാ. ​ഇ​ഗ്‌​നേ​ഷ്യ​സ് പ്ലാ​ത്താ​നം സി​എം​ഐ എ​ന്നി​വ​ർ തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.