ക്ലാസുകള്‍ ആരംഭിച്ചു
1564640
Tuesday, June 3, 2025 11:29 PM IST
പാലാ: സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുളള മത്സരപരീക്ഷകള്‍ക്കുളള പരിശീലനത്തോടൊപ്പം നടത്തപ്പെടുന്ന ബിഎ പബ്ലിക് അഡ്മിനിസ്ട്രേഷന് കോഴ്സിന്റെ ക്ലാസുകള്‍ ആരംഭിച്ചു. പാലാ സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.കെ.ജെ ജോസ് ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ മോണ്‍ .സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രിന്‍സിപ്പല്‍ ഡോ. വി.വി. ജോര്‍ജുകുട്ടി ഒട്ടലാങ്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ആന്‍ഡ് ഡീന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയില്‍, അപര്‍ണാ റോമി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രവേശനപരീക്ഷയില്‍ പങ്കെടുത്ത് പ്രവേശനം നേടുന്നതിന് ജൂണ്‍ 10 വരെ അവസരമുണ്ട്. ഫോൺ: 9539381100.