റബർകർഷകരെ സംരക്ഷിക്കാൻ നടപടി വേണം: കേരള കോണ്‍എം
1226029
Thursday, September 29, 2022 10:49 PM IST
തൊടുപുഴ: സംസ്ഥാനത്തെ 10 ലക്ഷത്തിലധികം വരുന്ന റബർ കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ടെലിഫോണ്‍ എക്സ്ചേഞ്ചിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
റബറിന്റെ ഇറക്കുമതി തീരുവ വർധിപ്പിക്കുക. വിലസ്ഥിരതാ പദ്ധതിയിൽ തറവില 200 രൂപയായി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ധർണ കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതിയംഗം പ്രഫ. കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു.
അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, ജോസ് കവിയിൽ, മാത്യു വാരികാട്ട് ,ബെന്നി പ്ലാക്കൂട്ടം, തോമസ് വെളിയത്ത്മ്യാലിൽ, റോയി ലൂക്ക് പുത്തൻകളം, അബ്രഹാം അടപ്പൂര് എന്നിവർ പ്രസംഗിച്ചു.