ബേബി വർഗീസിനെ ആദരിച്ചു
1226031
Thursday, September 29, 2022 10:49 PM IST
വണ്ടമറ്റം: നീന്തലിൽ നേട്ടങ്ങൾ കൊയ്ത ബേബി വർഗീസിന് സ്വീകരണം നൽകി. ഇൻഡോറിൽ നടന്ന യുണൈറ്റഡ് സ്പോർട്സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ നാഷണൽ ഗെയിംസിൽ നാലു മെഡലുകൾ ബേബി വർഗീസ് നേടി. 1500, 800, 400, 25 മീറ്റർ ഫ്രീസ്റ്റൈൽ ഇനങ്ങളിലാണ് കേരളത്തിനുവേണ്ടി സ്വർണം നേടിയത്.
വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടന്ന യോഗം കാളിയാർ സിഐ എച്ച്.എൽ. ഹണി ഉദ്ഘാടനം ചെയ്തു. കോടിക്കുളം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷേർളി ആന്റണി പൊന്നാട അണിയിച്ചു. ജില്ല അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് ജോയി ജോസഫ്, സനൽ കുമാർ, ജയൻ കുന്നുംപുറത്ത്, പോൾസണ്‍ മാത്യു, സാബു കേശവൻ എന്നിവർ പ്രസംഗിച്ചു.