ദീപിക എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു
1226970
Sunday, October 2, 2022 10:56 PM IST
കട്ടപ്പന: സാമൂഹിക, പ്രഫഷണൽ ജീവിതത്തിൽ മികവു പുലർത്തിയ പ്രതിഭകൾക്കു ദീപികയുടെ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. വിവിധ രംഗങ്ങളിൽ സ്തുത്യർഹമായ സംഭാവനകൾ നൽകിയവർക്കു മാർ ജോർജ് പുന്നക്കോട്ടിൽ, മാർ മാത്യു അറയ്ക്കൽ എന്നിവരാണ് അവാർഡുകൾ സമ്മാനിച്ചത്.
ഓവർസീസ് എഡ്യൂക്കേഷൻ പ്രമോഷൻ പുരസ്കാരം കട്ടപ്പന ഇമിഗ്രന്റ് അക്കാഡമി മാനേജിംഗ് ഡയറക്ടർ സിനു മുകുന്ദനും ഹെൽത്ത് കെയർ സർവീസ് അവാർഡ് കട്ടപ്പന സെന്റ് ജോണ്സ് ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ ബൈജു വാലുപറന്പിലും സോഷ്യൽവർക്ക് അവാർഡ് ഡോ. റോസക്കുട്ടി ഏബ്രഹാമും(ചെറുതോണി) ഏറ്റുവാങ്ങി.
പരിസ്ഥിതി സംരക്ഷണ പുരസ്കാരം കുട്ടിക്കാനം മരിയൻ കോളജിനുവേണ്ടി ഫാ. ജോസഫ് പൊങ്ങന്താനവും മാർഷൽ ആർട്ട്സ് രംഗത്തെ മികവിനുള്ള പുരസ്കാരം ദേശീയ പഞ്ചഗുസ്തി താരങ്ങളായ ഭൂമിയാംകുളം മുണ്ടനാനിയിൽ എം.എ. ജോസ്-ജിൻസി ദന്പതികളും എഡ്യൂക്കേഷൻ പ്രമോഷൻ അവാർഡ് മുരിക്കാശേരി മാർ സ്ലീവ കോളജിനു വേണ്ടി ഫാ.തോമസ് തൂന്പുങ്കലും ചാരിറ്റബിൾ എൻഡോവേഴ്സ് അവാർഡ് പടമുഖം സ്നേഹമന്ദിരം ഡയറക്ടർ വി.സി. രാജുവും ഇവന്റ് മാനേജ്മെന്റ് പുരസ്കാരം തൊടുപുഴ മാർട്ടിൽ വെഡിംഗ് പ്ലാനേഴ്സ് പ്രൊപ്രൈറ്റർ ജോമറ്റ് ഫ്രാൻസിസും ഏറ്റുവാങ്ങി.
എക്സലൻസ് ഇൻ പോലീസ് സർവീസ് പുരസ്കാരം ഇടുക്കി ജില്ലാ പോലീസ് ചീഫ് വി.യു. കുര്യാക്കോസിനും എക്സലൻസ് ഇൻ സോഷ്യൽ കമ്മിറ്റ്മെന്റ് പുരസ്കാരം ഖത്തർ ട്രൈയൂണ് എൻജിനിയറിംഗ് മാനേജിംഗ് ഡയറക്ടർ ജീസ് ജോസഫിനും സമ്മാനിച്ചു.