സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം: പി.സി.തോമസ്
1243156
Friday, November 25, 2022 10:11 PM IST
തൊടുപുഴ: കാർഷിക വിളകളുടെ വിലയിടിവുമൂലം കർഷകർ നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് ആവശ്യപ്പെട്ടു. പ്രത്യേക സമിതിയെ നിയോഗിച്ച് കാർഷികമേഖല നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ തയാറാകണം. ഈ നിലയിൽ മുന്നോട്ടുപോയാൽ കാർഷികമേഖല തകർന്നടിയുമെന്നും ഇതു രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാഴവര പിഎച്ച്സിക്ക് 25 ലക്ഷം അനുവദിച്ചു
കട്ടപ്പന: വാഴവര അർബൻ പിഎച്ച്സിയുടെ നിർമാണത്തിന് ഈ വർഷം നഗരസഭയിൽനിന്നു 25 ലക്ഷം രൂപ അനുവദിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ഭരണാനുമതിയും സാങ്കേതിക അനുമതിയും വാങ്ങി നടപടിക്രമങ്ങൾ പൂർത്തിയാക്കിയപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ചിലർ സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് നഗരസഭാ ചെയർപേഴ്സണ് ഷൈനി സണ്ണി ചെറിയാൻ ആരോപിച്ചു.