കുരിശുപള്ളി വെഞ്ചിരിപ്പ്
1243212
Friday, November 25, 2022 10:42 PM IST
വാഴവര: വാഴവര സെന്റ് മേരീസ് കത്തോലിക്കാ പള്ളിയുടെ വാഴവര സിറ്റിയിലെ കുരിശുപള്ളിയുടെ വെഞ്ചിരിപ്പ് ഇന്നു വൈകുന്നേരം അഞ്ചിന് ഇടുക്കി രൂപത മെത്രാൻ മാർ ജോണ് നെല്ലിക്കുന്നേൽ നിർവഹിച്ചു വിശുദ്ധ കുർബാന അർപ്പിക്കും.
തുടർന്ന് വിശുദ്ധ യൂദാ തദേവൂസ് ശ്ലീഹായുടെ നൊവേന, സ്നേഹവിരുന്ന്, ആകാശ വിസ്മയം എന്നിവ നടക്കുമെന്ന് വികാരി ഫാ. കുര്യാക്കോസ് ആറക്കാട്ട് അറിയിച്ചു.
ദേവാലയ കൂദാശയും തിരുനാളും
വലിയതോവാള: നവീകരിച്ച വലിയതോവാള ക്രിസ്തുരാജ് പള്ളിയുടെ കൂദാശയും തിരുനാളും ഇന്ന്. വികാരി ഫാ. സെബാസ്റ്റ്യൻ കിടങ്ങത്താഴെ തിരുനാളിന് കൊടിയേറ്റി.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മാർ മാത്യു അറയ്ക്കലിന് സ്വീകരണം, പുതിയ കൽക്കുരിശ്, കൊടിമരം, കൽവിളക്ക് എന്നിവയുടെ ആശീർവാദം. 2.45ന് ദേവാലയ കൂദാശ, ആഘോഷമായ വിശുദ്ധ കുർബാന-മാർ മാത്യു അറയ്ക്കൽ മുഖ്യ കാർമികത്വം വഹിക്കും.
നാളെ രാവിലെ 5.30ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 2.30ന് രൂപം എഴുന്നള്ളിപ്പ്, 4.30ന് ആഘോഷമായ വിശുദ്ധ കുർബാന-ഫാ. ബ്രിജേഷ് പുറ്റുമണ്ണിൽ, ആറിന് പ്രദക്ഷിണം, ഏഴിന് കലാസന്ധ്യ, സ്നേഹവിരുന്ന്, ആകാശ വിസ്മയം.