കെ.എസ്. കൃഷ്ണപിള്ള രക്തസാക്ഷി ദിനാചരണം
1243440
Sunday, November 27, 2022 2:34 AM IST
തൊടുപുഴ: കെ.എസ്. കൃഷ്ണപിള്ളയുടെ രക്തസാക്ഷി ദിനാചരണം ഇന്ന് സിപിഐ തൊടുപുഴ, മൂലമറ്റം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിക്കും. തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 4. 30ന് പ്രകടനം നടക്കും. തുടർന്ന് സിവിൽ സ്റ്റേഷൻ പരിസരത്തു ചേരുന്ന സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, സംസ്ഥാന കൗണ്‍സിൽ അംഗം കെ.കെ. ശിവരാമൻ, മാത്യു വർഗീസ്, സുനിൽ സെബാസ്റ്റ്യൻ, പി.പി. ജോയി, മുഹമ്മദ് അഫ്സൽ, എബി ഡി. കോലോത്ത് എന്നിവർ പ്രസംഗിക്കും. മൂലമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞാറിൽ വൈകുന്നേരം പ്രകടനം നടക്കും. സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.