ആശങ്ക വിതച്ച് ആഫ്രിക്കൻ പ​ന്നി​പ്പ​നി പടരുന്നു
Sunday, November 27, 2022 2:36 AM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽകൂ​ടി ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. പെ​രു​വ​ന്താ​നം, കൊ​ന്ന​ത്ത​ടി, വ​ണ്ടേന്മേട്, വാ​ഴ​ത്തോ​പ്പ്, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 300ഓ​ളം പ​ന്നി​ക​ളെ ദ​യാ​വ​ധ​ത്തി​നു വി​ധേ​യ​മാ​ക്കി​ത്തു​ട​ങ്ങി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ഫാ​മു​ക​ളി​ലാ​യി നൂ​റോ​ളം പ​ന്നി​ക​ൾ ച​ത്ത​തോ​ടെ​യാ​ണ് സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു ബം​ഗ​ളൂരു​വി​ലെ സ​തേ​ണ്‍ റീ​ജ​ണ​ൽ ഡി​സീ​സ് ഡ​യ​ഗ്നോ​സ്റ്റി​ക് ലാ​ബി​ലേ​ക്കു അ​യ​ച്ച​ത്. ഇ​തി​ന്‍റെ ഫ​ലം വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യെ​ത്തി. കൂ​ടു​ത​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.