ത​ബ​ല​യി​ൽ വി​ജ​യം ഗു​രു​ദ​ക്ഷി​ണ
Wednesday, November 30, 2022 11:15 PM IST
മു​ത​ല​ക്കോ​ടം: വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ക​ലോ​ത്സ​വ​വേ​ദി​ക​ളി​ൽ തി​ള​ങ്ങി​യ ഗു​രു​വി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന് ശി​ഷ്യ​ർ നേ​ടി​യ​ത് ഒ​ന്നാം സ്ഥാ​നം. ത​ബ​ല​യി​ൽ എ​ച്ച്എ​സ്എ​സ്, എ​ച്ച്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. തൊ​ടു​പു​ഴ ജ​യ്റാ​ണി പ​ബ്ലി​ക് സ്കൂ​ളി​ലെ സം​ഗീ​താ​ധ്യാ​പ​ക​നാ​യ ആ​ർ​എ​ൽ​വി സു​നി​ൽ​കു​മാ​റി​ന്‍റെ ശി​ഷ്യ​രാ​യ കെ.​വി. ശ്രീ​ഹ​രി​യും ജ​യ​ശ​ങ്ക​ർ ജ​യേ​ഷു​മാ​ണ് ത​ബ​ല​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. കു​മാ​ര​മം​ഗ​ലം എം​ക​ഐ​ൻ​എം എ​ച്ച്എ​സ്എ​സി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ശ്രീ​ഹ​രി. ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് ജ​യ​ശ​ങ്ക​ർ.
എം​ക​ഐ​ൻ​എം എ​ച്ച്എ​സ്എ​സി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യ സു​നി​ൽ കു​മാ​ർ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് തു​ട​ർ​ച്ച​യാ​യി മൂ​ന്ന് വ​ർ​ഷം സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ത​ബ​ല​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. ഇ​ത്ത​വ​ണ ക​ലോ​ത്സ​വ​ത്തി​ൽ സു​നി​ൽ​കു​മാ​റി​ന്‍റെ ശി​ഷ്യ​സ​ന്പ​ത്തി​ൽ​നി​ന്ന് ഒ​ൻ​പ​ത് പേ​ർ വി​വി​ധ​യി​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്.
സു​നി​ൽ കു​മാ​റി​ന്‍റെ മ​ക​നും തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കൈ​ലാ​സ് നാ​ഥ് തു​ട​ർ​ച്ച​യാ​യി അ​ഞ്ച് വ​ർ​ഷം ക​ലോ​ത്സ​വ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു.

വേ​ദി​യി​ൽ ഇ​ന്ന്

സ്റ്റേ​ജ് 1 -പാ​രീ​ഷ് ഹാ​ൾ: 9.30 ന് ​ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം,10.40 ന് ​ഭ​ര​ത​നാ​ട്യം -ആ​ണ്‍, പെ​ണ്‍, എ​ച്ച് എ​സ്, എ​ച്ച്എ​സ്എ​സ്1.50 ന് ​കു​ച്ചി​പ്പു​ടി-​യു​പി ,2.40 ന് ​കു​ച്ചി​പ്പു​ടി -ആ​ണ്‍,പെ​ണ്‍, എ​ച്ച് എ​സ്, എ​ച്ച്എ​സ്എ​സ്
സ്റ്റേ​ജ് 2 - എ​സ്ജി​എ​ച്ച്എ​സ് ഓ​ഡി​റ്റോ​റി​യം : 9.30ന് ​ക​ഥ​ക​ളി സം​ഗീ​തം-​ആ​ണ്‍, പെ​ണ്‍ എ​ച്ച് എ​സ്, എ​ച്ച്എ​സ്എ​സ്, 11 ന് ​ക​ഥ​ക​ളി ഗ്രൂ​പ്പ്-​എ​ച്ച് എ​സ് , 11.50ന് ​ക​ഥ​ക​ളി ഗ്രൂ​പ്പ്-​എ​ച്ച് എ​സ് എ​സ് , 12.15ന് ​ചാ​ക്യാ​ർ​കൂ​ത്ത്-​ആ​ണ്‍, എ​ച്ച്എ​സ്,എ​ച്ച്എ​സ്എ​സ്, 1.55ന് ​ന​ങ്ങ്യാ​ർ​കൂ​ത്ത് - എ​ച്ച്എ​സ് , 3.05 ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ-​യു​പി,എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് , 4.35 ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ- പെ​ണ്‍ , എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്
സ്റ്റേ​ജ് 3 -എ​സ്ജി​എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യം: 10.30 ന് ​സം​സ്കൃ​തം ജ​ന​റ​ൽ മ​ത്സ​ര​ങ്ങ​ൾ-​യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് , പ്ര​സം​ഗം- സം​സ്കൃ​തം, പ​ദ്യം ചൊ​ല്ല​ൽ- സം​സ്കൃ​തം, സം​സ്കൃ​തോ​ത്സ​വം -സ്റ്റേ​ജി​ന​ങ്ങ​ൾ.
സ്റ്റേ​ജ് 4 -എ​സ്എ​ച്ച്ജി​എ​ച്ച്എ​സ് ഓ​ഡി​റ്റോ​റി​യം :9.30 ന് ​നാ​ട​കം-​യു​പി ,11.40 ന് ​നാ​ട​കം- എ​ച്ച്എ​സ് ,3.20 ന് ​നാ​ട​കം-​എ​ച്ച്എ​സ്എ​സ്.
സ്റ്റേ​ജ് 5 - എ​സ്എ​ച്ച്ജി​എ​ച്ച്എ​സ് ഓ​പ്പ​ണ്‍ സ്റ്റേ​ജ് : എ​സ്എ​ച്ച്ജി​എ​ച്ച്എ​സ് ഗ്രൗ​ണ്ട്- 9.30ന് ​ശാ​സ്ത്രീ​യ സം​ഗീ​തം-​യു​പി,10.40 ന് ​ശാ​സ്ത്രീ​യ സം​ഗീ​തം-​ആ​ണ്‍ എ​ച്ച് എ​സ്,എ​ച്ച്എ​സ്എ​സ്,1.30 ന് ​ശാ​സ്ത്രീ​യ സം​ഗീ​തം-​പെ​ണ്‍, എ​ച്ച്എ​സ്എ​സ് 2.40 ന് ​സം​ഘ​ഗാ​നം -യു​പി, എ​ച്ച് എ​സ്, എ​ച്ച്എ​സ്എ​സ്.
സ്റ്റേ​ജ് 6 -എ​സ്ജി​എ​ച്ച്എ​സ് ഓ​പ്പ​ണ്‍ സ്റ്റേ​ജ് : 9.30ന് ​ഭ​ര​ത​നാ​ട്യം യു​പി,11.30 ന് ​അ​റ​ബി സാ​ഹി​ത്യോ​ത്സ​വം -സ്റ്റേ​ജി​ന​ങ്ങ​ൾ.
സ്റ്റേ​ജ് 7- എ​സ്ജി​എ​ച്ച്എ​സ്എ​സ് ക്ലാ​സ് റൂം :9.30 ​ന് അ​റ​ബി ജ​ന​റ​ൽ മ​ത്സ​ര​ങ്ങ​ൾ, അ​റ​ബി സാ​ഹി​ത്യോ​ത്സ​വം, ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ, ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന -അ​റ​ബി, ഉ​പ​ന്യാ​സം
സ്റ്റേ​ജ് 8 -എ​സ്ജി​എ​ച്ച്എ​സ്എ​സ് ക്ലാ​സ് റൂം: 9.30​ന് സം​സ്കൃ​തം ജ​ന​റ​ൽ മ​ത്സ​ര​ങ്ങ​ൾ, സം​സ്കൃ​തം ക​ലോ​ത്സ​വം, ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ ക​ഥാ​ര​ച​ന,ക​വി​താ​ര​ച​ന-​സം​സ്കൃ​തം,ഉ​പ​ന്യാ​സം
സ്റ്റേ​ജ് 9 -എ​സ്ജി​എ​ച്ച്എ​സ്എ​സ് ക്ലാ​സ് റൂം: 9.30​ന് അ​റ​ബി ജ​ന​റ​ൽ മ​ത്സ​ര​ങ്ങ​ൾ, പ​ദ്യം ചൊ​ല്ല​ൽ-​അ​റ​ബി എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്, 11.05 ന് ​പ്ര​സം​ഗം-​അ​റ​ബി എ​ച്ച്എ​സ്എ​സ്
സ്റ്റേ​ജ് 10 -എ​സ്ജി​എ​ച്ച്എ​സ്എ​സ് ക്ലാ​സ് റൂം: ​മ​ത്സ​ര​ങ്ങ​ളി​ല്ല.