സു​ബീ​ഷി​ന്‍റെ പാ​ട്ടു കേ​ട്ട് മ​ന​സും നി​റ​യ്ക്കാം
Wednesday, November 30, 2022 11:15 PM IST
മു​ത​ല​ക്കോ​ടം: ഉൗ​ട്ടു​പു​ര​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം മേ​ന്പൊ​ടി​യാ​യി അ​ല്പം സം​ഗീ​ത​വും കൂ​ടി ന​ൽ​കു​ക​യാ​ണ് ഉ​പ്പു​കു​ന്ന്ഗ​വ. ട്രൈ​ബ​ൽ എ​ൽ​പി​എ​സി​ലെ അ​ധ്യാ​പ​ക​ൻ കെ.​വി. സു​ബീ​ഷ്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നി​ടെ അ​ദ്ദേ​ഹം​ത​ന്നെ മ​നോ​ഹ​ര​മാ​യ ഗാ​ന​മാ​ല​പി​ച്ചു ക​ഴി​ക്കു​ന്ന​വ​രു​ടെ വ​യ​റി​നൊ​പ്പം മ​ന​സും നി​റ​യ്ക്കു​ന്നു.
മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ സു​ബീ​ഷ് 10 വ​ർ​ഷ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​നാ​ണ്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഉ​പ്പു​കു​ന്ന് സ്കൂ​ളി​ലെ​ത്തി​യ​ത്. സം​ഗീ​തം പ​ഠി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും വി​വി​ധ ഗാ​യ​ക​രെ അ​നു​ക​രി​ച്ച് റി​യാ​ലി​റ്റി ഷോ​യി​ല​ട​ക്കം തി​ള​ങ്ങി​യി​ട്ടു​ണ്ട്. മി​ക​ച്ച ത​ബ​ലി​സ്റ്റ് കൂ​ടി​യാ​യ ഇ​ദ്ദേ​ഹം കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.