ത​ടി​യ​മ്പാ​ട് പെ​രി​യാ​റി​ല്‍ പു​തി​യ പാ​ലം നി​ര്‍​മി​ക്കും: ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി
Thursday, December 1, 2022 10:34 PM IST
ചെ​റു​തോ​ണി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സേ​തു​ബ​ന്ധ​ന്‍ പ​ദ്ധ​തി​യി​ല്‍ ത​ടി​യ​മ്പാ​ട് പെ​രി​യാ​റി​ല്‍ പു​തി​യ പാ​ലം നി​ര്‍​മി​ക്കു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ത​ടി​യ​മ്പാ​ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഹാ​ളി​ല്‍ കൂ​ടി​യ ത​ടി​യ​മ്പാ​ട് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ലാ​ണ് എം​പി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
മ​രി​യാ​പു​രം, കാ​മാ​ക്ഷി, വാ​ത്തി​ക്കു​ടി, പ​ഞ്ചാ​യ​ത്തു​ക​ളെ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ഗ​താ​ഗ​ത​മാ​ര്‍​ഗ​മാ​ണ് ത​ടി​യ​മ്പാ​ട് ച​പ്പാ​ത്ത്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ല്‍ ഈ ​ച​പ്പാ​ത്ത് ത​ക​ര്‍​ന്നി​രു​ന്നു. താ​ത്കാ​ലി​ക യാ​ത്ര എ​ന്ന​നി​ല​യി​ല്‍ ച​പ്പാ​ത്തി​ന്‍റെ കേ​ടു​പാ​ടു​ക​ള്‍ നീ​ക്കി അ​ശാ​സ്ത്രീ​യ​മാ​യാ​ണ് പു​തു​ക്കി​പ്പ​ണി​ത​ത്. ക​ഴി​ഞ്ഞ കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ചെ​റു​തോ​ണി ഡാം ​തു​റ​ന്നു​വി​ട്ട​പ്പോ​ള്‍ ച​പ്പാ​ത്ത് വീ​ണ്ടും ത​ക​ർ​ന്നു.
പാ​ലം നി​ർ​മാ​ണ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു.