സായുധസേനാ പതാക വിതരണ ഉദ്ഘാടനവും സെമിനാറും
1246062
Monday, December 5, 2022 10:55 PM IST
കട്ടപ്പന: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തിൽ സായുധസേനാ പതാക വിതരണ ഉദ്ഘാടനവും വിമുക്തഭട·ാർക്കുള്ള ബോധവത്കരണ സെമിനാറും നാളെ കട്ടപ്പന മുൻസിപ്പൽ ടൗണ്‍ഹാളിൽ നടക്കും. കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സണ്‍ ഷൈനി സണ്ണി ചെറിയാൻ രാവിലെ 10.30ന് പരിപാടി ഉദ്ഘാടനം ചെയ്യും. ഇടുക്കി സബ് കളക്ടർ അരുണ്‍ എസ്. നായർ അധ്യക്ഷത വഹിക്കും.
ജില്ലാ സൈനികക്ഷേമ ഓഫീസർ എ. കിഷൻ, ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് എം.പി. ശിവരാമൻ, അഖില ഭാരതീയ പൂർവ സൈനിക് സേവ പരിഷത്ത് ജില്ല പ്രസിഡന്റ് ഹരി സി. ശേഖർ, കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ജില്ലാ പ്രസിഡന്റ് പി.സി. ഐസക്, കേരള പ്രദേശ് എക്സ് സർവീസ്മെൻ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് റജി ജി. നായർ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് ഡിജിറ്റൽ ബാങ്കിംഗ്, സ്പർശ് എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടക്കും.