ഫോറസ്റ്റ് ഓഫീസിനു മുന്പിൽ പ്രതിഷേധസമരം നടത്തി
1263045
Sunday, January 29, 2023 10:19 PM IST
രാജകുമാരി: കാട്ടാനശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശാന്തന്‍പാറ ഫോറസ്റ്റ് ഓഫീസിനു മുന്പില് ധർണ നടത്തി. സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കാട്ടാനയെ പ്രകോപിപ്പിച്ചെന്ന പേരിൽ ഡ്രൈവര്‍ക്കെതിരേ കേസെടുത്ത നടപടി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി. ഉഷാകുമാരി, ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ്, സിപിഎം ഏരിയ സെക്രട്ടറി എന്‍.പി. സുനില്‍കുമാര്‍, എന്‍.ആര്. ജയന്, വി.വി. ഷാജി എന്നിവര്‍ പ്രസംഗിച്ചു.
ശാന്തന്‍പാറ സെക്ഷനില്‍ സ്ഥിരമായി ദ്രുത പ്രതികരണ സേനയെ നിയമിക്കുമെന്നും കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ ശക്തിവേലിന്റെ മൃതദേഹം പോലീസ് എത്തുംമുന്‍പ് എടുത്തുകൊണ്ടുപോയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതായി സിപിഎം നേതാക്കള്‍ പറഞ്ഞു.