കാൽവരിമൗണ്ട് ഫെസ്റ്റിന് ഇന്നു കൊടിയിറങ്ങും
1263047
Sunday, January 29, 2023 10:21 PM IST
ചെറുതോണി: പത്തുദിവസമായി നടന്നുവരുന്ന കാൽവരിമൗണ്ട് ഫെസ്റ്റിന് ഇന്നു കൊടിയിറങ്ങും. ജില്ലയുടെ സുവർണ ജൂബിലിയോടനുബന്ധിച്ചു ജില്ലാ ഭരണകൂടവും കാമാക്ഷി പഞ്ചായത്തും ചേർന്നാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
സഹകാരിസംഗമവും സമാപന സമ്മേളനവും വൈകുന്നേരം നാലിനു എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനു ജോസ് അധ്യക്ഷത വഹിക്കും. സംസ്ഥാന യുവജന കമ്മിഷണർ ചിന്താ ജെറോം മുഖ്യപ്രഭാഷണം നടത്തും. ജനറൽ കൺവീനർ റോമിയോ സെബാസ്റ്റ്യൻ സ്വാഗതം പറയും. തുടർന്നു ടിവി താരങ്ങൾ അണിനിരക്കുന്ന ഗാനമേള.