വിശ്വജ്യോതി കോളജിൽ ശില്പശാല ആരംഭിച്ചു
1263685
Tuesday, January 31, 2023 10:51 PM IST
വാഴക്കുളം: വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം, കോളജ് മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.കെ. രാജൻ, ഡയറക്ടർ ഫാ. പോൾ നെടുംപുറത്ത്, വൈസ് പ്രിൻസിപ്പൽ സോമി പി. മാത്യു, കന്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി അമൽ ഓസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
എപിജെ അബ്ദുൾകലാം കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന പ്രോഗ്രാമിൽ കേരളത്തിലെ വിവിധ എൻജിനിയറിംഗ് കോളജുകളിലെ മുപ്പതോളം അധ്യാപകരാണു പങ്കെടുക്കുന്നത്.