കു​ട്ടി​ക്കാ​നം-​ക​ട്ട​പ്പ​ന സം​സ്ഥാ​ന​പാ​ത​യി​ൽ വ​ൻ അ​പ​ക​ട​ക്കെ​ണി
Sunday, February 5, 2023 9:24 PM IST
ക​ട്ട​പ്പ​ന: കു​ട്ടി​ക്കാ​നം-​ക​ട്ട​പ്പ​ന സം​സ്ഥാ​ന​പാ​ത​യി​ലെ പ്ര​ധാ​ന ബൈ​പാ​സ് റോ​ഡു​ക​ളി​ൽ ഒ​ന്നാ​യ ല​ബ്ബ​ക്ക​ട-​വെ​ള്ളി​ലാം​ക​ണ്ടം റോ​ഡി​ൽ വ​ൻ അ​പ​ക​ട​ക്കെ​ണി. പാ​ത​യി​ലെ കു​ത്തി​റ​ക്ക​ത്തി​ലെ ക​ലു​ങ്ക് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​താ​ണു അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഗൂ​ഗി​ൾ മാ​പ്പി​ലു​ള്ള ഏ​ക ബൈ​പാ​സ് പാ​ത​യാ​ണ് ല​ബ്ബ​ക്ക​ട-​വെ​ള്ളി​ലാം​ക​ണ്ടം റോ​ഡ്. മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​രു​ന്ന​വ​ർ ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​ത്.
ഏ​താ​നും മാ​സം മു​ന്പാ​ണ് ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. പി​ന്നീ​ടു വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി ക​ട​ന്നു​പോ​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​ലു​ങ്ക് വീ​ണ്ടും ഇ​ടി​ഞ്ഞു താ​ഴ്ന്നു. നി​ല​വി​ൽ റോ​ഡി​നു വ​ശ​ത്താ​യി വ​ലി​യ ഗ​ർ​ത്ത​വും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.
മ​ഴ​ക്കാ​ലം എ​ത്തു​ന്ന​തി​നു മു​ന്പ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ക​ലു​ങ്ക് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.