കെപിഎസ്ടിഎ ജില്ലാ സമ്മേളനം
1265125
Sunday, February 5, 2023 10:06 PM IST
കട്ടപ്പന: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു. ജില്ലാ പ്രസിഡന്റ് പി.എൻ. നാസർ പതാക ഉയർത്തി.
ടീച്ചേർസ് സൊസൈറ്റി ഹാളിൽ നടന്ന പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മികച്ച സേവനം കഴ്ചവച്ചവരെ യോഗത്തിൽ ആദരിച്ചു.
ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. മുൻസംസ്ഥാന സെക്രട്ടറി വി.കെ. കിങ്ങിണി, സംസ്ഥാന കൗൺസിലർ കെ. രാജൻ, സംസ്ഥാന ഉപസമിതി ചെയർമാൻ ടോമി ഫിലിപ്പ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി. സജി, തൊടുപുഴ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സജി മാത്യു, കട്ടപ്പന വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ആനന്ദ് കോട്ടിരി തുടങ്ങിയവർ പ്രസംഗിച്ചു.
ക്ഷീരകർഷക പരിശീലനം
വണ്ടിപ്പെരിയാർ: ജില്ലാ ക്ഷീരവികസന വകുപ്പ്, പീരുമേട് ബ്ലോക്ക് പഞ്ചായത്ത്, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ക്ഷീരഗ്രാമം പദ്ധതി പ്രകാരം ക്ഷീരകർഷകർക്കായി പരിശീലന പരിപാടി നടത്തി. വണ്ടിപ്പെരിയാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം എസ്. പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.