ലോയേഴ്സ് കോണ്‍ഗ്രസ് പ്രതിഷേധദിനാചരണം
1265393
Monday, February 6, 2023 10:42 PM IST
തൊടുപുഴ: കോടതിവ്യവഹാരങ്ങൾക്കുള്ള കോർട്ട് ഫീസ് നിരക്ക് വർധിപ്പിക്കാനുള്ള പുതിയ ബജറ്റ് നിർദേശങ്ങൾക്കെതിരേ ലോയേഴ്സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോർട്ട് സെന്ററുകളിൽ പ്രതിഷേധയോഗം നടത്തി.
തൊടുപുഴ ജില്ലാ കോടതി സമുച്ചയത്തിൽ യൂണിറ്റ് പ്രസിഡന്റ് അഭിലാഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് സന്തോഷ് തേവർകുന്നേൽ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടത്തു നടന്ന പ്രതിഷേധ യോഗം യൂണിറ്റ് പ്രസിഡന്റ് വി.എം. ജോയി ഉദ്ഘാടനം ചെയ്തു. കട്ടപ്പനയിൽ യൂണിറ്റ് പ്രസിഡന്റ് സജി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അരുണ്‍ പൊടിപാറ മുഖ്യപ്രഭാഷണം നടത്തി.