കോളജ് കെട്ടിടത്തിനു മുകളിൽ കയറിയ യുവാവ് പരിഭ്രാന്തി പരത്തി
1265394
Monday, February 6, 2023 10:45 PM IST
തൊടുപുഴ: കൊല്ലം സ്വദേശിയായ യുവാവ് ഏറെനേരം കോളജ് കെട്ടിടത്തിനു മുകളിൽ കയറിയിരുന്നതു പരിഭ്രാന്തി പരത്തി. ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ച ഇരുപത്തിമൂന്നുകാരനെ പോലീസ് പിന്നീട് അനുനയിപ്പിച്ചു താഴെയിറക്കി. ഇയാൾ ഇപ്പോൾ പോലീസിന്റെ കരുതൽ തടങ്കലിലാണ്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ വെങ്ങല്ലൂരിനു സമീപമുള്ള ലോ കോളജിലായിരുന്നു സംഭവം. പ്രണയം നിരസിച്ച പെണ്‍കുട്ടിയെ കാണാനാണ് ഇയാൾ ഇവിടെയത്തിയതെന്നു പോലീസ് പറഞ്ഞു. ഇതിനിടെ ഇയാൾ കോളജ് കെട്ടിടത്തിനു മുകളിൽ കയറുകയായിരുന്നു. ഇതിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയതായും പറയുന്നുണ്ട്.
പെണ്‍കുട്ടിയെ ഉപദ്രവിക്കാനുള്ള ലക്ഷ്യവുമായാണോ ഇയാൾ എത്തിയതെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പരാതി ലഭിക്കുന്ന മുറയ്ക്ക് ഇയാൾക്കെതിരേ കേസെടുക്കുമെന്നു പോലീസ് പറഞ്ഞു.