സർക്കാർ നടത്തിയത് പകൽക്കൊള്ള: സി.പി.മാത്യു
1265694
Tuesday, February 7, 2023 10:52 PM IST
തൊടുപുഴ: നിയമവിധേയമായ പകൽക്കൊള്ളയാണു അന്യായമായ നികുതി വർധനവിലൂടെ പിണറായി സർക്കാർ കേരള ജനതയ്ക്കുമേൽ അടിച്ചേൽപ്പിച്ചതെന്നു ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. ജനവിരുദ്ധ ബജറ്റിനെതിരേ തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ ഡിസിസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിൽനിന്നുള്ള മന്ത്രി ജനങ്ങൾക്കു തുള്ളി ജലംപോലും കുടിക്കാൻ കഴിയാത്തവിധം വെള്ളക്കരം വർധിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഡിസിസി വൈസ് പ്രസിഡന്റ് പി.വി. സ്കറിയ അധ്യക്ഷത വഹിച്ചു.
മുൻ ഡിസിസി പ്രസിഡന്റുമാരായ റോയ് കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, എം.കെ. പുരുഷോത്തമൻ, നിഷ സോമൻ, ജോണ് നെടിയപാല, ലീലമ്മ ജോസ്, ചാർളി ആന്റണി, എൻ.ഐ. ബെന്നി, ടി.ജെ. പീറ്റർ, ജാഫർ ഖാൻ മുഹമ്മദ്, എ.എം. ദേവസ്യ, ഷാജഹാൻ മഠത്തിൽ, സി.എസ്. യശോധരൻ, എം.കെ. ഷാഹുൽ ഹമീദ്, അനിൽ ആനക്കനാട്ട്, മാത്യു കെ. ജോണ് എന്നിവർ പ്രസംഗിച്ചു.