ആർപ്പാമറ്റം-കരിമണ്ണൂർ റോഡ്: സത്യഗ്രഹം നടത്തും
1278586
Saturday, March 18, 2023 10:19 PM IST
കരിമണ്ണൂർ: ആർപ്പാമറ്റം-കരിമണ്ണൂർ റോഡ് നിർമാണത്തിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് കരിമണ്ണൂർ റിവർവ്യൂ റസിഡൻസ് അസോസിയേഷന്റെയും കിളിയറ തണൽ റസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ സത്യഗ്രഹം നടത്തും. നാളെ രാവിലെ പത്തുമുതൽ കരിമണ്ണൂർ പിഡബ്ല്യുഡി അസി. എൻജിനിയർ ഓഫീസിനു മുന്നിലാണ് സമരം നടത്തുന്നതെന്ന് അസോസിയേഷൻ സെക്രട്ടറിമാരായ രാജു മഠത്തിക്കണ്ടം, അഗസ്റ്റിൻ വരിക്കശേരി എന്നിവർ അറിയിച്ചു.