വെള്ളക്കരം കുടിശിക: നടപടി തുടങ്ങി
1278591
Saturday, March 18, 2023 10:19 PM IST
തൊടുപുഴ: വെള്ളക്കരം കുടിശിക വരുത്തിയവർക്കെതിരെ ജല അഥോറിട്ടി റവന്യു റിക്കവറി നടപടി ആരംഭിച്ചു. റവന്യു റിക്കവറി നടത്തുന്പോൾ ഉപഭോക്താക്കൾ 12 ശതമാനം പലിശയും മറ്റു ഫീസുകളും അധികമായി നൽകേണ്ടിവരും. നോട്ടീസ് നൽകിയിട്ടും കുടിശിക അടയ്ക്കാത്തവർക്കെതിരെയാണ് നടപടി.
തകരാറിലായ മീറ്ററുകൾ മാറ്റിവയ്ക്കാത്ത കണക്ഷനുള്ളവർ തുക അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കും. മരിച്ചുപോയവരുടെ പേരിലുള്ള കണക്ഷനുകൾ ഉപയോഗിക്കുന്നവർ, തെറ്റായ ഫോണ്നന്പർ നൽകിയിട്ടുള്ളവർ എന്നിവർ തൊടുപുഴ പിഎച്ച് സബ്ഡിവിഷൻ കാര്യാലയവുമായി ബന്ധപ്പെട്ട് കൃത്യമായ വിവരം നൽകണമെന്നും അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.