വീടുകളുടെ താക്കോൽദാനം
1279079
Sunday, March 19, 2023 10:17 PM IST
ഉടുന്പന്നൂർ: പീപ്പിൾസ് ഫൗണ്ടേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ ഉടുന്പന്നൂർ മങ്കുഴിയിൽ നിർമാണം പൂർത്തിയാക്കിയ രണ്ടു വീടുകൾ ഗുണഭോക്താക്കൾക്കു കൈമാറി. ഡീൻ കുര്യാക്കോസ് എംപി താക്കോൽദാനം നിർവഹിച്ചു.
പീപ്പിൾസ് ഫൗണ്ടേഷൻ നിർധനരായ 1500 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്ന പീപ്പിൾസ് ഹോം പദ്ധതിയുടെ ഭാഗമായാണ് രണ്ടു വീടുകൾ ഉടുന്പന്നൂരിൽ നിർമിച്ചുനൽകിയത്. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ രക്ഷാധികാരി ഷാജഹാൻ നദ്വി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ നൈസി ഡെനിൽ, സിപിഐ ജില്ലാ കമ്മിറ്റി അംഗം എബി ഡി. കോലോത്ത്, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് തങ്കപ്പൻ, സിപിഎം ഏരിയാ കമ്മിറ്റി അംഗം പി.ജെ. ഉലഹന്നാൻ, പി.എം. റിയാസ്, പി.എൻ. നൗഷാദ്, പി.പി. കാസിം, ഡോ. എ.പി. ഹസൻ, ടി.ജി. മോഹനൻ എന്നിവർ പ്രസംഗിച്ചു.