കെഎസ്എസ്പിയു ജില്ലാ സമ്മേളനം
1279409
Monday, March 20, 2023 10:43 PM IST
തൊടുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം 23, 24 തിയതികളിൽ മൂലമറ്റം ഇന്ദ്രനീലം കണ്വൻഷൻ സെന്ററിൽ നടക്കുമെന്ന ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 23നു രാവിലെ 9.30നു പതാക ഉയർത്തൽ. പത്തിന് കെ എസ്ആർടിസി ജംഗ്ഷനിൽനിന്നു പ്രകടനം ആരംഭിക്കും.
10.30നു നടക്കുന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12നു നടക്കുന്ന പ്രതിനിധി സമ്മേളനം കെഎസ്എസ്പിയു സംസ്ഥാന പ്രസിഡന്റ് എൻ. സദാശിവൻ നായർ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ആർ. രഘുനാഥൻനായർ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ അധ്യക്ഷതവഹിക്കും. രണ്ടിന് ജില്ലാ കൗണ്‍സിൽ യോഗം നടക്കും. വൈകുന്നേരം 4.30ന് സാംസ്കാരിക സമ്മേളനം സാഹിത്യ അക്കാദമി അംഗം ഡോ. സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് വി.വി. ഫിലിപ്പ് അധ്യക്ഷതവഹിക്കും.
24നു രാവിലെ 9.30ന് പുതിയ കൗണ്‍സിൽ യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. 11നു നടക്കുന്ന സുഹൃദ് സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് ഉദ്ഘാടനം ചെയ്യും. സംഘടന ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. ദിവാകരൻ അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ കെഎസ്എസ്പിയു ജനറൽ സെക്രട്ടറി എൻ. സദാശിവന്നായർ, ജനറൽ സെക്രട്ടറി എ.എൻ. ചന്ദ്രബാബു, ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ. ജില്ലാ ട്രഷറർ ടി. ചെല്ലപ്പൻ, വി.കെ. മാണി എന്നിവർ പങ്കെടുത്തു.