ജോ​ലി​ക്കു പോ​കു​ന്ന​തി​നി​ടെ ക​ണ്ട​ക്ട​ർ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
Wednesday, March 22, 2023 10:39 PM IST
വ​ണ്ണ​പ്പു​റം: രാ​വി​ലെ സ്വ​കാ​ര്യ ബ​സി​ലെ ജോ​ലി​ക്ക് ഓ​ട്ടോ​യി​ൽ വ​രു​ന്ന​തി​നി​ടെ ക​ണ്ട​ക്ട​ർ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു. പോ​ത്താ​നി​ക്കാ​ട് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ കെ.​എ.​ ബെ​ന്നി​യു​ടെ മ​ക​ൻ ബേ​സി​ൽ (31) ആ​ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം . വ​ണ്ണ​പ്പു​റം -മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ജീ​വ ബ​സി​ലെ ക​ണ്ട​ക്ട​റാ​യി​രു​ന്നു ബേ​സി​ൽ. രാ​വി​ലെ പോ​ത്താ​നി​ക്കാ​ടുനി​ന്ന് ഓ​ട്ടോ​യു​മാ​യി വ​ണ്ണ​പ്പു​റ​ത്തേ​യ്ക്ക് വ​രു​ന്ന​തി​നി​ട​യി​ൽ സൊ​സൈ​റ്റി​പ്പ​ടി​യി​ൽവ​ച്ച് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​കു​ക​യും തു​ട​ർ​ന്നു വാ​ഹ​നംനി​ർ​ത്തി ഇ​റ​ങ്ങു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വി​ഴു​ക​യാ​യി​രു​ന്നു.
ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബ​സ് പു​റ​പ്പെ​ടു​ന്ന സ​മ​യ​മാ​യി​ട്ടും ബേ​സി​ലി​നെ കാ​ണാ​ത്ത​തി​നെ ത്തു​ട​ർ​ന്ന് ഡ്രൈ​വ​ർ ബ​സു​മാ​യി കാ​ളി​യാ​റ്റി​ൽനി​ന്നു വ​ണ്ണ​പ്പു​റ​ത്തെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വി​വ​രം അ​റി​യു​ന്ന​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നുശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. സം​സ്കാ​രം ഇ​ന്ന് 10-ന് ​പോ​ത്താ​നി​ക്കാ​ട് ഉ​മ്മി​ണി​ക്കു​ന്ന് സെ​ന്‍റ് മേ​രി​സ് ഒ​ർ​ത്ത​ഡോ​ക്സ് മ​ഹാ​യി​ട​വ​ക പ​ള്ളി​യി​ൽ. മാ​താ​വ് മോ​ളി. സ​ഹോ​ദ​ര​ങ്ങ​ൾ ബി​ബി​ൻ, ബെ​സി.