അയൽവാസിയെ വെട്ടി പരിക്കേൽപിച്ച പ്രതി പിടിയിൽ
1280569
Friday, March 24, 2023 10:53 PM IST
ചെറുതോണി: അയൽവാസിയെ വെട്ടി പരിക്കേൽപ്പിച്ചശേഷം ഒളിവിൽപോയ പ്രതിയെ മുരിക്കാശേരി പോലീസ് അറസ്റ്റ് ചെയ്തു. കനകക്കുന്ന് സ്വദേശി തേവർകുന്നേൽ ടിജോ ജോൺ (34)ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ജനുവരി 15 നാണ് കേസിനാസ്പദമായ സംഭവം. അതിർത്തിതർക്കത്തേത്തുടർന്ന് അയൽവാസിയെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതിനാൽ പോലീസിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അഡ്വക്കേറ്റ് ക്ലാർക്സ് അസോ. കണ്വൻഷൻ
തൊടുപുഴ: കേരള അഡ്വക്കേറ്റ് ക്ലാർക്സ് അസോസിയേഷൻ ജില്ലാ കണ്വൻഷൻ നാളെ കട്ടപ്പന വിക്ടോറിയ ഹോട്ടലിൽ നടക്കും.
രാവിലെ 11നു ചേരുന്ന യോഗം സംസ്ഥാന സെക്രട്ടറി സുധീർ ബാബു ഉദഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് എം.സി. ിജയൻ അധ്യക്ഷത വഹിക്കും. സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങളായ എസ്. തീഷ്, കെ. ശിധരൻ, കെ.എം. ാബു എന്നിവർ പ്രസംഗിക്കും. ജില്ലാ സെക്രട്ടറി സ്വീറ്റ്സണ് ജോസഫ് സ്വാഗതവും കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് ജെസ്റ്റിൻ ജോസ് നന്ദിയും പറയും.