വികാസ് നഗറിൽ വെള്ളം കയറി
1280575
Friday, March 24, 2023 10:53 PM IST
വണ്ടിപ്പെരിയാർ: ശക്തമായ വേനൽമഴയിൽ വണ്ടിപ്പെരിയാർ വികാസ് നഗറിൽ റോഡിൽ വെള്ളം കയറി ഒറ്റ മഴയ്ക്കു തന്നെ റോഡിൽ വെള്ളം കയറിയതോടെ മഴ തുടരുകയാണെങ്കിൽ വീടുകളിലും വെള്ളം കയറുമെന്ന ആശങ്കയുണ്ട്.
തുടർച്ചയായി മഴക്കാലങ്ങളിൽ വികാസ് നഗറിൽ വീടുകളിൽ ഉൾപ്പെടെ വെള്ളം കയറുന്നത് പതിവായതോടെ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ റോഡ് ഉയർത്തി നിർമിച്ച് മഴവെളളം ഒഴുകിപ്പോകുന്നതിന് കാന നിർമിച്ചതാണ്.
വണ്ടിപ്പെരിയാർ വികാസ് നഗറിൽ വെള്ളപ്പൊക്കമുണ്ടാകുന്നതിന് ശാശ്വത പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.